ടൊറന്റോ: 2018- 20 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫൊക്കാനയുടെ
സെക്രട്ടറിയായി സണ്ണി ജോസഫ് മത്സരിക്കും. 2016-ല്‍ ടൊറന്റോയില്‍ വച്ചു
നടന്ന സമ്മേളനത്തില്‍ ഫൊക്കാനയുടെ ജോയിന്റ് ട്രഷററായി കഴിവ് തെളിയിച്ച
സണ്ണി ജോസഫ് നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ മലയാളി സംഘടനയായ
ടൊറന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ
നിലകളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്.
ടൊറന്റോയിലെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന സീറോ മലബാര്‍ ചര്‍ച്ചില്‍
വര്‍ഷങ്ങളോളം കമ്മിറ്റി മെമ്പര്‍, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍
പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി ജോസഫ് മികച്ച വാഗ്മിയും സംഘാടകനുമാണ്.