ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7
വരെ ഫിലാഡല്ഫിയായില് വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍
കണ്‍വന്‍ഷനില്‍ നടത്തുന്ന നേഴ്സ് സെമിനാറിന്റെ ചെയര്‍പേഴ്സണ്‍ മേരി
ഫിലിപ്പിനൊപ്പം ജെസി ജോഷി, ബാല വിനോദ് കെആര്‍കെ ,ഡോ.
സോഫി വില്‍സണ്‍, ബ്രിഡ്ജറ് വിന്‍സെന്റ്, ഡോ. ബ്ലോസം ജോയി എന്നിവരും അണിനിരക്കുന്നു
അമേരിക്കയിലുള്ള മലയാളികളുടെ കണക്കു എടുത്തുകഴിഞ്ഞാല്‍ നേഴ്സിങ്ങ്
പ്രൊഫഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളുകള്‍ ആണ് ഏറ്റവും
കൂടുതല്‍. ഇവിടുത്തെ മലയാളി കുടുംബങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുമാനം
ഉണ്ടാകുന്നതും ഇതേ മേഖലയില്‍ നിന്നുതന്നെ. മലയാളികള്‍ വളരെയധികം
ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു തൊഴില്‍ എന്ന
നിലയില്‍ ഇന്നത്തെ സഹ്യചര്യത്തില്‍ നേഴ്സിങ്ങിന് വളരെ അധികം പ്രാധാന്യം
ഉണ്ടെന്ന് മേരി ഫിലിപ്പ് അഭിപ്രായപ്പെട്ടു. ഇന്ന് അമേരിക്കയിലെ മലയാളീ
കുടുംബങ്ങളില്‍ ഒരു വീട്ടില്‍ ഒരു ആളെങ്കിലും നേഴ്സിങ്ങ്മായി ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്നവരാണ്.
മാറിക്കൊണ്ടിരിക്കുന്ന ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ നേഴ്സിങ്ങ് വളരെ
പ്രയാസകരമായ ഒരു തൊഴില്‍ ആയി മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് മിക്ക
ഹോസ്പിറ്റലുകളില്‍ രോഗികളും നേസ്ഴ്സും തമ്മിലുള്ള അനുപാതം വളരെ കൂടുതല്‍
ആണ്. നീണ്ട ജോലി സമയവും, നിര്‍ബന്ധിച്ചുള്ള ഓവര്‍ടൈം, ഹെല്‍ത്ത് കെയര്‍
സെക്ടറില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നാം ഉള്‍ക്കൊള്ളാതെ വരുന്നതും ഈ
ജോലിയെ കൂടുതല്‍ പ്രയാസം ഉള്ളതാക്കുന്നു. ഇതിനു ഒരു പരിഹാരം കണ്ടെത്തുക കൂടെയാണ്
നേഴ്സ് സെമിനാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. രോഗികളുടെ ജീവന്റെ പ്രാധാന്യം
പോലെ തന്നെയാണ് അവരുടെ ജീവന് നിലനിര്‍ത്താന്‍ പാടുപെടുന്ന നഴ്സുമാരുടെ
ജീവിതവും.
ആതുര സേവന രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനും നാട്ടില്‍ നിന്നുള്ള
കൂടുതല്‍ നഴ്സസിന് അവസരങ്ങള്‍ നല്‍കാനും ഫൊക്കാന ഈ സെമിനാറിലൂടെ
ഉദ്ദേശിക്കുനതുന്നത്. നഴ്സിംഗ് പ്രൊഫഷനെ വളരെയധികം ഇഷ്ടപ്പെടുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ സഹായ സഹകരണം ഉണ്ടാകണം എന്ന്
ഫൊക്കാനക്ക് വേണ്ടി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ്
ഫിലിപ്പ് എന്നിവര്‍ അപേക്ഷിച്ചു.