ചിക്കാഗോ: ജൂണ്‍ 21,22,23 തീയതികളില്‍
ചിക്കാഗോയില്‍ നടക്കുന്ന ഫോമാ കണ്വന്ഷന് അത്യധികം ആവേശം പകരുന്നതിനായി
ചീട്ടുകളി മത്സരവും (28) ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു.
മലയാളികളുടെ ഒരു ഒഴിവുസമയ വിനോദമായ ഈ ചീട്ടുകളി അമേരിക്കയിലെ മലയാളി
കൂട്ടായ്മകളിലെല്ലാം ഇന്ന് സാന്നിധ്യമായി മാറിയിരിക്കുന്നു.
കണക്കുകൂട്ടലുകളും, ഓര്‍മ്മശക്തിയും ബുദ്ധികൂര്‍മ്മതയും ഒരുപോലെ ആവശ്യമായ ഈ
കളി യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശംപകരുന്ന ഒന്നാണ്.
കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് ഈ മത്സരത്തില്‍
പങ്കുചേരുവാന്‍ സാധിക്കും.
ജോസ് മുല്ലപ്പള്ളി (ചിക്കാഗോ), ജെയിംസ് ജോയ് കല്ലറക്കാണിയില്‍
(അറ്റ്ലാന്റ), ജോമോന് തൊടുകയില്‍ (ചിക്കാഗോ) എന്നിവര്‍ അടങ്ങുന്ന
കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ആറുപേര്‍ അടങ്ങുന്ന
ടീമുകളായിട്ടായിരിക്കും മത്സരങ്ങള്‍ നടത്തുക. സ്ത്രീകള്‍ക്കും
പുരുഷന്മാര്ക്കും പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ഫോമയുടെ
വെബ്സൈറ്റിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണെന്നു
മത്സര കമ്മിറ്റി ചെയര്മാന് ജോസ് മുല്ലപ്പള്ളി അറിയിച്ചു. കൂടുതല്‍
വിവരങ്ങള്‍ക്ക്: ജോസ് മുല്ലപ്പള്ളി (773 908 8296), ജെയിംസ് ജോയ് (678 549
8461), ജോമോന് തൊടുകയില്‍ (312 719 3517).