അഡലൈഡ്: വുഡ്വില് സെന്റ് മാര്‍ഗരറ്റ് ദേവാലയത്തില്‍ വൊക്കേഷണല്‍ ബൈബിള്‍ പഠന ക്ലാസ് ആരംഭിക്കുന്നു. ഏപ്രില്‍ 14 (ശനി) മുതല്‍ 18 (ബുധന്‍) വരെ തീയതികളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് ക്ലാസുകള്‍.
മാര്‍ത്തോമ്മ സണ്‍ഡേ സ്കൂള്‍ സമാജം അസിസ്റ്റന്റ് സെക്രട്ടറി റവ. ടോണി ഈപ്പന് വര്‍ക്കി വിബിഎസിനു നേതൃത്വം നല്‍കും. 'രൂപാന്തരപ്പെടുത്തുന്നവര്‍’ (േൃമിളെീൃാലൃ)െ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ കഥകളും പാട്ടുകളും മെറ്റീരിയല്‍സ്, ഫണ്‍ ഗെയിംസും വിബിഎസിന്റെ ഭാഗമായിരിക്കുമെന്ന് കണ്‍വീനര്‍ ജോണ്‍ കെ. മാമ്മന്‍ അറിയിച്ചു.
സമാപന സമ്മേളനത്തില്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. അനീഷ് കെ. സാം സന്ദേശം നല്‍കും. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.
വിവരങ്ങള്‍ക്ക്: 0403160155.
റിപ്പോര്‍ട്ട്: അജിത് വര്‍ഗീസ്