പെര്‍ത്ത്: കേരള രാഷ്ട്രീയത്തില്‍ ഇരുമുന്നണികളേയും അന്പരപ്പിച്ചുകൊണ്ട് ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നതുകൊണ്ട് എന്നും വിവാദങ്ങളുടെ നായകനായ പി.സി.ജോര്‍ജ് നയിക്കുന്ന ജനപക്ഷം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക ഘടകം വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ഏപ്രില്‍ 22 നു (ഞായര്‍) വൈകിട്ട് കാനിങ് വെയിലില്‍ ചേരുന്ന യോഗത്തില്‍ ജനപക്ഷം പെര്‍ത്ത് ഘടകത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പാര്‍ട്ടി ലീഡര്‍ പി.സി. ജോര്‍ജ് എംഎല്‍എ നിര്‍വഹിക്കും. പൂഞ്ഞാറിലും പാലായിലും ഉള്ള പാര്‍ട്ടി അനുഭാവികളും സുഹൃത്തുക്കളും പെര്‍ത്തിലെ മുന്‍ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കും. പാര്‍ട്ടി മെംബര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മലയാളി അസോസിയേഷന് ഓഫ് പെര്‍ത്തിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുവാനാണ് പി.സി.ജോര്‍ജ് പെര്ത്തിലെത്തുന്നത്.
വിവരങ്ങള്‍ക്ക് 0412225674, ജനപക്ഷംപേര്ത@ജിമെയില്‍.കോം