ലണ്ടന്‍: സ്റ്റാര്‍സിംഗര്‍ 3യുടെ ഗ്രാന്റ് ഫിനാലെ മേയ് 26ന് ചരിത്രം ഉറങ്ങുന്ന ലെസ്റ്റര്‍ അഥീന തീയറ്ററില്‍ വച്ചു നടക്കപ്പെടും. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകന് ജി വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ വേണുഗീതന്ധവും സ്റ്റാര്‍സിംഗര്‍ ഗ്രാന്‍ഡ്ഫിനാലെക്ക് മാറ്റുകൂട്ടുവാനായ് യുക്മ ഒരുക്കിയിട്ടുണ്ട്. വേണുഗോപാലിനെ കൂടാതെ മൃദുല വാര്യര്‍ , വൈഷ്ണവ് ഗിരീഷ് , വാണി ജയറാം, ഫാദര്‍ വില്‍സണ്‍ മേച്ചേരില്‍ എന്നീ ഗായകരും, മജീഷ്യന്‍ രാജമൂര്‍ത്തി, ചിരിയുടെ ബാദുഷ സാബു തിരുവല്ല തുടങ്ങിയവരും അടങ്ങിയ വലിയൊരു താരനിരയും ഈ മെഗാ ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
മലയാളികളുടെ വാനന്പാടി കെ.എസ് ചിത്ര നയിച്ച ചിത്രഗീതം സംഗീത കലാവിരുന്നയിരുന്നു യുക്മ സ്റ്റാര്‍സിംഗര്‍ സീസണ് 1 ന്റെ ഗ്രാന്റ് ഫിനാലെയിലെങ്കില്‍, പ്രശസ്ത ഗായകനും നടനുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടന്ന 'നാദ വിനീതഹാസ്യം' ആയിരുന്നു സീസണ് 2 ന്റെ ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ചു സംഘടിപ്പിച്ചത്.
മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി, ആദ്യ സെഷന് സ്റ്റാര്‍സിംഗര്‍ ഗ്രാന്റ് ഫിനാലെക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്നു എന്നത് ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട സവിഷേതയാണ്. വൈകുന്നേരം നാലു മുതല്‍ ആറു വരെയാണ് ഗ്രാന്റ് ഫിനാലെ അരങ്ങേറുന്നത്. തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നു മണിക്കൂര്‍ 'വേണുഗീതം' മെഗാ ഷോ നടക്കുന്നതാണ്. മെയ് 26 ശനിയാഴ്ച ലെസ്റ്റര്‍ അഥീന തീയറ്ററില്‍വച്ചു നടക്കുന്ന പരിപാടിയുടെ വിജയത്തിനായി ഏവരുടെയും നിസീമമായ പങ്കാളിത്തം യുക്മ അഭ്യര്‍ത്ഥിക്കുകയാണ്.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റ് കൂടുതല്‍ വിവരണങ്ങള്‍ക്കും യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് (07885467034 ), ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് (07883068181), ട്രഷറര്‍ അലക്സ് വര്‍ഗീസ് (07985641921), മിഡ്ലാന്‍ഡ്സ് റീജിയണല്‍ പ്രസിഡന്റ് ഡിക്സ് ജോര്‍ജ് (07403312250) എന്നിവരെയോ, വിവിധ റീജിയണല്‍ ഭാരവാഹികളെയോ, യുക്മ പോഷക സംഘടനാ ഭാരവാഹികളെയോ, യുക്മയില്‍ അംഗങ്ങളായ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ഭാരവാഹികളെയോ ബന്ധപ്പെടേണ്ടതാണ്.