കുവൈത്ത്: നീണ്ട പതിനെട്ടു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന എക്സിക്യൂട്ടീവ് അംഗം റോയ് ജോസഫിന് ഇടുക്കി അസോസിയേഷന് കുവൈത്ത് ഏപ്രില്‍ 6നു ഹൃദയ നിര്‍ഭരമായ യാത്രയയപ്പു നല്കി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും ഒത്തുചേര്‍ന്ന് പിക്നിക് വേളയില്‍ മൊമെന്േറാ നല്കി റോയ് ജേസഫിനെയും കുടുംബത്തെയും ആദരിച്ചു.
നിലവിലെ ഭരണസമിതി അംഗമായ അദ്ദേഹം വിവിധ മേഖലകളില്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സംഭാവന നല്‍കിയിട്ടുണ്ട് . ഫൈന്‍ ആര്‍ട്സില്‍ ബിരുദധാരിയായ റോയ് ജോസഫ് ഇടുക്കി അസോസിയേഷന്റെ ആര്‍ട്സ് കണ്‍വീനറായും മാഗസിന് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട് . നീണ്ട കാലത്തെ സൗഹൃദത്തില്നിന്നുള്ള യാത്രയയപ്പുവേള എല്ലാവര്ക്കും വികാരനിര്‍ഭരമായി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍