ബ്രിസ്റ്റോള്‍: ബ്രിസ്ക സര്‍ഗോത്സവം സര്‍ഗപ്രതിഭകളുടെ പോരാട്ടവേദിയായി മാറിയപ്പോള്‍ ആവേശവും ആകാംക്ഷയും വാനോളം ഉയര്‍ന്നു. പങ്കെടുത്തവരെയും സംഘാടകരെയും ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് ബ്രിസ്റ്റോള്‍ സൗത്ത്മീഡ് സെന്ററില്‍ ബ്രിസ്ക സര്‍ഗോത്സവം പ്രൗഢഗംഭീരമായി കൊണ്ടാടിയത്. രാവിലെ ബ്രിസ്ക പ്രസിഡന്റ് മാനുവല്‍ മാത്യു സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു. ബ്രിസ്ക ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കുട്ടികളുടെ പെയ്ന്റിംഗ് മത്സരത്തോടെ മത്സരങ്ങള്‍ ആരംഭിച്ചു. അഞ്ചു വിഭാഗങ്ങളായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. വൈകുന്നേരം വരെ നീണ്ട മത്സരങ്ങള്‍ക്കൊടുവില്‍ വിവിധ ഗ്രൂപ്പുകളില്‍നിന്നായി ക്രിസ്റ്റല്‍ ജിനോയി, ഇമ്മാനുവല്‍ ലിജോ, ഒലീവിയ ചെറിയാന്, ലിയോ ടോം ജേക്കബ്, റിയ ജോര്‍ജ്, ഗോഡ് വിന് സെബാസ്റ്റ്യന്‍, റോസ്മി ജിജി എന്നിവരെ കലാപ്രതിഭയായും കലാതിലകവുമായി തെരഞ്ഞെടുത്തു.
സമാപന സമ്മേളനത്തില്‍ ദാന്പത്യത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജോണി ലൗലി ദന്പതികളെ ബ്രിസ്ക സര്‍ഗോത്സവത്തിന്റെ ആദരവറിയിച്ച് പൊന്നാട അണിയിച്ചു. പൊതുസമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിജയികളായ മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്നു ബ്രിസ്റ്റോളിലെ കലാകാരന്മാര് ഒരുക്കിയ ഗാനമേളയും അരങ്ങേറി.
ബ്രിസ്ക സര്‍ഗോത്സവേദിയില്‍ കേരളീയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഫുഡ് കൗണ്ടര്‍ സവിശേഷ അനുഭവമായി. സജീ മാത്യുവാണ് ഫുഡ് കൗണ്ടറിന് നേതൃത്വം നല്‍കിയത്.
ബ്രിസ്ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, ആര്‍ട്സ് ക്ലബ് കോര്‍ഡിനേറ്റര്‍മാരായ സെബാസ്റ്റ്യന്‍ ലോനപ്പന്, സന്ദീപ്, റെജി, വൈസ് പ്രസിഡന്റ് ബിജു പപ്പാരില്‍, ബ്രിസ്ക ട്രഷറര്‍ ബിജു, ബ്രിസ്ക എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജെഗി ജോസഫ്