'എന്റെ അമ്മ മറ്റാരേക്കാളും ഇന്ത്യക്കാരിയാണ്; മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി
Published on 10 May, 2018
ബെംഗളൂരു: തെരഞ്ഞെടുപ്പ്
പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ആക്രമണത്തിന്
മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കണ്ടിട്ടുള്ള
ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ ദേശീയത തന്റെ അമ്മയ്ക്കുണ്ടെന്ന് രാഹുല്‍
പറഞ്ഞു.
പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും ഇറ്റലി
പരാമര്‍ശത്തെക്കുറിച്ച് പത്രസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോഴാണ് രാഹുല്‍
പ്രതികരിച്ചത്. 'എന്റെ അമ്മ ഇറ്റലിക്കാരിയാണ്. എന്നാല്‍ ജീവിതത്തിന്റെ ഭൂരിഭാഗവും
അവര്‍ ഇന്ത്യയിലാണ് ജീവിച്ചത്. മറ്റേത് ഇന്ത്യക്കാരനെക്കാളും ഇന്ത്യന്‍ ദേശീയത
അവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഇന്ത്യക്ക് വേണ്ടി ത്യാഗം സഹിച്ചവരാണ് എന്റെ
അമ്മ.' രാഹുല്‍ പറഞ്ഞു.
രാഹുല്‍
ഗാന്ധിക്ക് അദ്ദേഹത്തിന്റെ അമ്മയുടെ മാതൃഭാഷ സംസാരിക്കാം എന്ന പ്രധാനമന്ത്രിയുടെ
പ്രസ്താവന വിവാദമായിരുന്നു. സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ പേര് വിളിച്ച്
ബി.ജെ.പിയും വ്യക്തിപരമായ ആക്രമണത്തിലേക്ക്
കടന്നിരുന്നു.
അമ്മയെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുന്ന പ്രധാനമന്ത്രി
അദ്ദേഹത്തിന്റെ ഗുണങ്ങളാണ് കാണിക്കുന്നത്. അങ്ങനെ ചെയ്യാന്‍ അദ്ദേഹം
ഇഷ്ടപ്പെടുന്നെങ്കില് തുടരട്ടെയെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ ഉള്ളില്‍
ദേഷ്യമുണ്ട്. അദ്ദേഹം എന്നെ ഒരു ഭീഷണിയായി കാണുന്നു. അതിനാലാണ് എപ്പോഴും അദ്ദേഹം
എന്നോട് ദേഷ്യം കാണിക്കുന്നത്. പക്ഷേ ആ ദേഷ്യം അദ്ദേഹത്തിന്റെ മാത്രം
പ്രശ്നമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
'മോദി എന്നെ ആക്രമിക്കുന്നത് ശ്രദ്ധ തിരിക്കാനാണ്.
അദ്ദേഹത്തിന് കര്‍ണാടകയിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ച് ഒന്നും പറയാനില്ല.
കര്‍ണാടക തെരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിയെ ചുറ്റിപ്പറ്റിയല്ല.' രാഹുല്‍
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല