മുഹമ്മദ് ബിന്‍ സല്‍മാന്റെ മരണ വാര്‍ത്തകള്‍ തള്ളി സൗദി
Published on 20 May, 2018
കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍
തള്ളി സൗദി. മാത്രവുമല്ല മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ ചിത്രങ്ങളും സൗദി
പ്രസ് ഏജന്‍സി പുറത്തു വിട്ടു. ഇതോടെ കുറച്ചു ദിവസങ്ങളായി ലോക മാധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്ത് വന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ തിരോധാന
വാര്‍ത്തകള്‍ക്ക് തിരശ്ശീല വീണു. ഏപ്രില്‍ 21ന് ശേഷം പൊതുമധ്യത്തില്‍ മുഹമ്മദ്
ബിന്‍ സല്മാന് പ്രത്യക്ഷപ്പെടാതെ വന്നതോടെയാണ് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍
പരക്കാന്‍ തുടങ്ങിയത്.
ഇറാനിയന്‍-റഷ്യന്‍ മാധ്യമങ്ങളിലാണ് മുഹമ്മദ് ബിന്‍
സല്മാന് കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞമാസം നടന്ന
ഭരണ അട്ടിമറി ശ്രമത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍
വഴി പ്രചരിച്ചത്. മുഹമ്മദ് ബിന്‍ സല്മാന് കൊല്ലപ്പെട്ടുവെന്ന സൗദി
ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് തങ്ങള്‍ക്കു ലഭിച്ചുവെന്നാണ് ടെഹ്റാന്
കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന `കഹ്യാന്‍' പത്രം റിപ്പോര്‍ട്ട് ചെയ്യ്തത്.
ഏപ്രില്‍ 21 ന് സൗദി കൊട്ടാരത്തിന് പുറത്ത് വെടിയൊച്ച കേട്ടതായി അന്താരാഷ്ട്ര
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇത്തരം
ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് സൗദി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
ഇതോടൊപ്പം മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്.
സാമൂഹ്യ രംഗത്ത് നിര്‍ണ്ണായക പരിഷ്കാരങ്ങളാണ് സല്‍മാന്റെ നേതൃത്വത്തില്‍
നടപ്പാക്കി വരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല