ഷിക്കാഗോ: ഫൊക്കാന നാഷ്ണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തി വരാറുള്ള മിഡ് വെസ്റ്റ് റീജയണ്‍ സ്പെല്ലിംഗ് ബീ മത്സരം ഷിക്കാഗോയില്‍ വച്ചു നടത്തപ്പെട്ടു. CMA ഹാളില്‍ വച്ചു നടത്തിയ മത്സരത്തില്‍ റീജയന്റെ കീഴില്‍ നിന്നും നിരവധി കുട്ടികള്‍ പങ്കെടുത്തു. അഞ്ചു മുതല്‍ ഒമ്പതാം ഗ്രേഡില്‍ വരെ പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഒന്നാം സമ്മാനം ജാസ്മിന് സജി, രണ്ടാം സമ്മാനം സുതി സുന്ദര്‍, മൂന്നാം സമ്മാനം ജെസ്സിക്ക സജി എന്നിവര്‍ക്ക് ലഭിച്ചു. മൂന്നുപേര്‍ക്കും ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്ഫിയായില് വച്ചു നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികള്‍ക്ക് കണ്‍വന്‍ഷനില്‍ വച്ച് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുന്നതാണ്.
മിഡ് വെസ്റ്റ് റീജയണ്‍ സ്പെല്ലിംഗ് ബീ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കുട്ടിയ്ക്ക റീജയണ്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കി. രണ്ടും മൂന്നും സ്ഥാനം ലഭിച്ചവര്‍ക്കായുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും യഥാക്രമം മറിയാമ്മ പിള്ള, റിന്‍സി കുര്യന് തുടങ്ങിയവര്‍ വിതരണം ചെയ്തു. ജെസ്സി റിന്‍സി, ലീല ജോസഫ്, ജെസ്സി മാത്യു തുടങ്ങിയവരായിരുന്നു പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാര്‍. ജെസ്സി റിന്‍സി സ്വാഗതം ആശംസിക്കുകയും മത്സരം നിയന്ത്രിക്കുകയും ചെയ്തു. പ്രവണ് തോമസ് നന്ദി പറഞ്ഞു. അനില്‍ കുമാര്‍ പിള്ള, വിജി എസ്. നായര്‍, സന്തോഷ് നായര്‍ ചന്ദ്രന് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.