ദമ്മാം: ദമ്മാം നവയുഗം സാംസ്ക്കാരികവേദിയുടെ ഇ.ചന്ദ്രശേഖരന് നായര്‍ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരത്തിന്, സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്ക്കാരിക,വ്യവസായ രംഗത്തെ ശ്രദ്ധേയവ്യക്തിത്വമായ ശ്രീമാന്‍. ടി.സി.ഷാജിയെ തെരഞ്ഞെടുത്തു.
നവയുഗം സാംസ്കാരികവേദി എല്ലാവര്‍ഷവും നല്കി വരുന്ന അവാര്‍ഡിന്, ഇത്തവണ പരേതനായ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും, മുന്‍മന്ത്രിയുമായ സഖാവ് ഇ.ചന്ദ്രശേഖരന് നായരുടെ പേര് നല്കാന്, നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിയ്ക്കുകയായിരുന്നു.
നവയുഗം കേന്ദ്രകമ്മിറ്റി നിയോഗിച്ച അവാര്‍ഡ് ജഡ്ജിങ് കമ്മിറ്റി, കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി സൗദി അറേബ്യയിലെ വ്യവസായരംഗത്തും, സാമൂഹ്യസേവനരംഗത്തും, സാംസ്ക്കാരികരംഗത്തും നല്കിയ നിസ്വാര്‍ത്ഥ സേവനമാണ്, ടി.സി ഷാജിയെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.
സി.പി.ഐയുടെ സമുന്നതനായ നേതാവും, കേരള സംസ്ഥാനകമ്മിറ്റി അസിസ്റ്റന്റ് സെക്രെട്ടറിയുമായിരുന്ന സഖാവ് കെ.സി പിള്ളയുടെയും, പത്മാവതി അമ്മയുടെയും മൂന്നാമത്തെ മകനായ ടി.സി ഷാജി, 1992 മുതല്‍ സൗദിയില്‍ പ്രവാസിയാണ്. കഠിനപ്രയത്നം വഴി പ്രവാസ മണ്ണില്‍ സ്വന്തം കാലുറപ്പിക്കുന്നതിനൊപ്പം, ചുറ്റുമുള്ള സഹജീവികള്‍ക്ക് വേണ്ടി സ്വന്തം സമയവും സമ്പത്തും ചെലവഴിക്കാന്‍ മടികാണിക്കാത്ത, ടി.സി.ഷാജി, സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് പ്രിയപ്പെട്ട വ്യക്തിത്വമാണ്. ചെറിയ നിലയില്‍ തുടങ്ങിയ ഒരു കമ്പനിയെ ഒരു വന്‍പ്രസ്ഥാനമാക്കി വളര്‍ത്തിയ മികച്ച അഡ്മിനിസ്ട്രേറ്റര്‍ എന്ന മികവിനപ്പുറത്ത്, ഒരു കമ്മ്യുണിസ്റ്റുകാരന്റെ കണിശമായ സാമൂഹിക പ്രതിബദ്ധതയോടെ, തന്റെ ചുറ്റുമുള്ള പ്രവാസലോകത്തെ സഹായിയ്ക്കുന്നതിന് ഉതകുന്ന വിധത്തില്‍ സ്വന്തം കര്‍മ്മമേഖലകളെ അദ്ദേഹം ചിട്ടപെടുത്തി. പ്രവാസലോകത്തെ വിവിധ സാമൂഹികസംഘടനകളെയും, കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുള്ള അദ്ദേഹം, സഖാവ് കെ.സി.പിള്ളയുടെ സ്മരണ നിലനിര്‍ത്താനായി വിവിധങ്ങളായ അവാര്‍ഡുകളും, കല, സാംസ്ക്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളും മുടങ്ങാതെ നടത്തുന്നുണ്ട്. നല്ലൊരു സാഹിത്യകാരന് കൂടിയായ അദ്ദേഹം ധാരാളം കവിതകളും, കഥകളും, നാടകഗാനങ്ങളും രചിച്ച് വിവിധ ആനുകാലികങ്ങളിലൂടെ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസലോകത്തും, നാട്ടിലും ദുരിതങ്ങളില്‍പ്പെട്ട് വലഞ്ഞ നൂറുകണക്കിന് അശരണരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്.
ഈ യാഥാര്‍ത്ഥ്യങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് നവയുഗം അവാര്‍ഡ് കമ്മിറ്റി ''ഇ. ചന്ദ്രശേഖരന് നായര്‍ സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരത്തിന്' ടി.സി.ഷാജിയെ തെരഞ്ഞെടുത്തത്. ശക്തമായ ഇടതുപക്ഷബോധം ഉയര്‍ത്തിപ്പിടിച്ചു, പ്രവാസി സാമൂഹ്യസാംസ്ക്കാരിക ജീവകാരുണ്യരംഗത്ത് അദ്ദേഹം പുലര്‍ത്തിയ നിസ്വാര്‍ത്ഥത, ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാണ് എന്ന് ജഡ്ജിങ് കമ്മിറ്റി നിരീക്ഷിച്ചു.
ജൂണ്‍ മാസം 29 ന് ദമ്മാമില്‍ നടക്കുന്ന 'നവയുഗ കലാസന്ധ്യ' യുടെ പൊതുചടങ്ങില്‍ വെച്ച് സി.പി.ഐ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രന് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കും.
കൊല്ലം കരുനാഗപ്പള്ളി തേവലക്കര കോയിവിള പുത്തന്‍സങ്കേതം സ്വദേശിയായ ടി.സി ഷാജി, സൗദി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന നാസര്‍ അല്‍ഹാജരി കോര്‍പ്പറേഷന്റെ ജുബൈല്‍ ഏരിയ മാനേജറാണ്. ഭാര്യ വിദ്യ ഷാജി. അശ്വിന്, നിതിന്‍, ആദിത്യ എന്നിവര്‍ മക്കളാണ്.
വെളിയം ഭാര്്ഗ്ഗവന്, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചര്‍, മുഹമ്മദ് നജാത്തി, പി.ഏ.എം.ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം.കബീര്‍ എന്നിവരായിരുന്നു മുന്‍വര്‍ഷങ്ങളില്‍ നവയുഗം പുരസ്ക്കാരം നേടിയ വ്യക്തിത്വങ്ങള്‍.