പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഈ ആവശ്യം സാധ്യമാക്കി തന്നാല്‍, പിന്നീട് എന്റെ പ്രവര്‍ത്തനം ബിജെപിയ്ക്ക് വേണ്ടിയായിരിക്കും! വെല്ലുവിളിയുമായി കേജരിവാള്‍
Published on 12 June, 2018
2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്കുകയാണെങ്കില് താന്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ഡല്‍ഹിയിലെ മുഴുവന്‍ സമ്മതിദായകരുടെയും വോട്ട് ബിജെപിയ്ക്കുവേണ്ടി താന്‍ നേടിത്തരുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മറിച്ച്, തന്റെ ഈ ആവശ്യം സാധ്യമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാനം വിടണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുമെന്നും കേജരിവാള്‍ പറഞ്ഞു.
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി. നിയമസഭാ പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിവസമാണ് കേജരിവാള്‍ ഈ പരാമര്‍ശം നടത്തിയത്. പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത ഡല്‍ഹിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ എഎപി അധികാരത്തിലേറിയത് മുതല്‍ ഏറ്റുമുട്ടുകയാണ്.
സംസ്ഥാന പദവിക്കായുള്ള സമരത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോടാണ് കേജരിവാള്‍ വിശേഷിപ്പിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തിന് സമാനമായി ക്വിറ്റ് ലഫ്റ്റനന്റ് ഗവര്‍ണര്‍ സമരം എഎപി തുടങ്ങുമെന്നും കേജരിവാള്‍ വിശദീകരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല