പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അനുമതി ചോദിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും അനുമതി നിഷേധിച്ചു. ഇതു നാലാം തവണയാണ് പിണറായി കാണാന്‍ മോദി നിഷേധിച്ചത്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താന്‍ വെള്ളിയാഴ്ചയാണ് അനുമതി ചോദിച്ചിരുന്നത്.
കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ ഓഫീസ്, ആവശ്യമെങ്കില്‍ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് നാലാം തവണയാണ് പിണറായിക്ക് മോദി സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ പിണറായി പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയെ കാണേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ വകുപ്പു മന്ത്രി വേണ്ടതു ചെയ്യുമെന്ന് ഉറപ്പുണ്ടായിട്ടും മോദിയെ കാണാന്‍ സമയം ചോദിച്ച മുഖ്യമന്ത്രിയുടെ നിലപാടിനോടും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.