തിരുവനന്തപുരം : എഡിജിപി സുധേഷ് കുമാറിന്റെ
മകള്‍ സ്നിഗ്ദ്ധക്കെതിരെ പൊലീസ് െ്രെഡവര്‍ ഗവാസ്ക്കര്‍ നല്കിയ പരാതിയില്‍
െ്രെകംബ്രാഞ്ച് സംഘം മൊഴിയെടുത്തു. ആക്രമണത്തിന് പിന്നാലെ സ്നിഗ്ദ്ധ നല്കിയ
മൊ!ഴിയില്‍ പൊരുത്തക്കേട് ഉണ്ട്. ഗവാസ്ക്കര്‍ തന്റെ കൈക്ക് കയറി
പിടിച്ചെന്നും, പിന്നാലെ കാര്‍ കാലിന് മുകളിലൂടെ കയറ്റി ഇറക്കിയെന്നുമാണ് വനിതാ
സിഐ മുന്‍പാകെ മൊ!ഴി നല്‍കിയിട്ടുള്ളത്.
എന്നാല്‍ സംഭവത്തിന് ശേഷം
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ പറഞ്ഞ മൊഴി
ഇതല്ല. ഗവാസ്ക്കറിന്റെ ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍
റോഡിലൂടെ വന്ന ഓട്ടോ ഇടിച്ചുവെന്നാണ് സ്നിഗ്ദ്ധ ഡോക്റര്ക്ക് നല്കിയ
മൊ!ഴി.
സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദ്ഗ്ദ്ധനില്‍ നിന്ന് മൊ!ഴി
രേഖപെടുത്തിയ െ്രെകംബ്രാഞ്ച് ആശുപത്രി രേഖയും പിടിച്ചെടുത്തിട്ടുണ്ട്.എഫ്ഐആര്‍
സ്റ്റേറ്റ്മെന്റും ,ആശുപത്രി രേഖയും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉളളത്
െ്രെകംബ്രാഞ്ച് ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്.
ഇതിന്റെ നിജസ്ഥിതി
അറിയാന്‍ അന്വേഷണസംഘം എഡിജിപിയുടെ കുടുംബത്തിന്റെ മൊ!ഴിയെടുക്കാന് ശ്രമം
നടത്തിയെങ്കിലും സാധിച്ചില്ല.