ഫിലഡല്‍ഫിയ: ഫൊക്കാനാ ഗ്രാമ സംഗമം-നഗര സംഗമം
എന്ന മലയാളിക്കൂട്ടായ്മ ഏഴാം തിയതി ശനിയാഴ്ച്ച ഉച്ചയ്ക്ക് 1:30 മുതല്‍ 3
മണിവരെ പതിനെട്ടാം ഫൊക്കാനാ അന്താരാഷ്ട്ര സമ്മേളന വേദിയായ ഫിലഡല്‍ഫിയാ വാലീ
ഫോര്‍ജ് കണ്വെന്ഷന് സെന്ററിലെ “” സാഹോദര്യ നഗറില്‍’’ സൗഹൃദം പങ്കിടും.
കേരളത്തിലെ ഒരേ ഗ്രാമത്തിലോ ഒരേ നഗരത്തിലോ നിന്നുള്ളവര്‍ക്ക് അവരവരുടെ
ഗ്രാമത്തിന്റെയോ നഗരത്തിന്റെയോ പേരിലുള്ള സൗഹൃദ വേദിയായി ഫൊക്കാനാ
കണ്‍വെന്‍ഷനില്‍ ഒരുമിക്കുവാന്‍ അരങ്ങു ലഭിക്കും. പ്രാദേശിക വികസനം, സേവനം,
ചാരിറ്റി എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തുടര്‍ച്ചയ്ക്ക് ഒത്തു കൂടാന്‍
ഫൊക്കാനാ കണ്‍വെന്‍ഷനില്‍ വേദിയും അനുബന്ധ സൗകര്യങ്ങളും ഒêക്കിയിട്ടുണ്ട്.
കോട്ടയം, തിരുവല്ലാ, റാന്നീ, പാലാ, തിരുവനന്തപുരം, തൃശ്ശൂര്‍, മീനച്ചില്‍,
കോതമംഗലം, എറണാæളം, മലബാര്‍, ഹൈറേഞ്ച് എന്നിങ്ങനെ അനവധി സ്ഥലങ്ങളില്‍
നിന്ന് ഒരുമിക്കുന്നവരുടെ അസ്സോസ്സിയേഷനുകളെ ഫൊക്കാനയില്‍ മാനിക്കുകയും
നാടിന്റെ വളര്‍ച്ചയ്ക്കും ഐക്യത്തിനും അത്തരം അസ്സോസ്സിയേഷനുകളുടെ
പങ്കാളിത്തത്തിലൂടെ ശക്തി പകരുകയുമാണ് ലക്ഷ്യം. അലക്സ് തോമസ് 215 850
5268 (ചെയര്മാന്), ജോബീ ജോര്‍ജ് 215 470 2400, ജോസ് ആറ്റുപുറം 267 231
4643 (വൈസ് ചെയര്‍മെന്‍), ജോര്‍ജ് നടവയല്‍ 215 494 6420 (സെക്രട്ടറി)
എന്നിവരാണ് ഫൊക്കാനാ ഗ്രാമ സംഗമം- നഗര സംഗമം പ്രോഗ്രാം ക്രമീകരിച്ച്
നടപ്പാക്കുക.