ഇടുക്കി:
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 134.90 അടിയായി ആയി ഉയര്‍ന്നു. പദ്ധതി
പ്രദേശത്ത് മഴ കൂടിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. തമിഴ്നാട് കൊണ്ടു പോകുന്ന
വെള്ളത്തിന്റെ അളവില്‍ വര്‍ധനവ് വരുത്തിയതോടെയാണ് ജലനിരപ്പ് ഉയരുന്നത് ഒരു
പരിധി വരെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞത്.
തമിഴ്നാട്ടില്‍ മഴ കൂടുതലായതിനാലും,
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ശേഖരിക്കുന്ന വൈക അണക്കെട്ട് നിറയുന്ന
സാഹചര്യം ഉള്ളതിനാലും കൂടിയ അളവില്‍ വെള്ളം കൊണ്ടു പോകുന്നത് തുടരുവാന്‍ കഴിയില്ല.
അങ്ങനെ ഉണ്ടായാല്‍ വീണ്ടും ജലനിരപ്പ് ഉയരും.