ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള് പഴയതു പോലെ അവധിയായിരിക്കും.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നിരവധി അധ്യയനദിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കാന്‍ തീരുമാനിച്ചത്.
ഈ മാസം മുതല്‍ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകള് ഇവയാണ്:
സെപ്തം: 1,15, 22
ഒക്ടോ: 6, 20,27
നവം: 17, 24
ഡിസം: 1
ജനു: 5,19