കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ടോമിന് തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. കെഎസ്ആര്‍ടിസി സ്വകാര്യസ്വത്താണെന്നാണ് ടോമിന് തച്ചങ്കരിയുടെ ധാരണയെന്നും അദ്ദേഹത്തിന്റെ പേര് പറയാന്‍ പോലും കൊള്ളില്ലെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ സംസാരിക്കവേയാണ് പന്ന്യന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
പലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചങ്കരി കെഎസ്ആര്‍ടിസിയിലെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നു വന്ന് നാളെ പോകേണ്ടവനാണെന്ന് തച്ചങ്കരി ഓര്‍ക്കണമെന്നും പന്ന്യന്‍ മുന്നറിയിപ്പ് നല്കി. തച്ചങ്കരിക്കെതിരെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും അധിക്ഷേപിച്ചിരുന്നു.