എച്ച്.ഡി.എഫ്.സി. വൈസ് പ്രസിഡന്റിനെ മുംബൈയിലെ കമലാ മില്‍ പരിസരത്ത് നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 5 നാണ് കാണാതായത്. കാണാതായ സിദ്ധാര്‍ത്ഥ് സാംഗ്വി എന്നയാളെക്കുറിച്ച് 3 ദിവസമായി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. 39 വയസ് പ്രായമുണ്ടായിരുന്ന സാംഗ് വി സന്ധ്യക്ക് 7.30 ന് കമലാ മില്‍സിലെ ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞതിന് ശേഷം ഇറങ്ങവേയാണ് കാണാതായത്.ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ കോപാര്‍ ഖൈരാനെ എന്ന സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തുണ്ട്. കാര്‍ കണ്ടെത്തുമ്ബോള്‍ അതിനുള്ളില്‍ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കാണാതായ വ്യക്തി തിരിച്ച് രാത്രിയായിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. എന്‍.എം. ജോഷി മാര്‍ഗ് പോലീസ് സ്റ്റേഷന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാംഗ് വി സഞ്ചരിച്ച കാറില്‍ വിദഗ്ദമായ പരിശോധന നടത്തിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ണ്ണതയില്‍ എത്താതെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചു. കാണാതായ സാംഗ് വിയുടെ കുടുംബത്തിന് അദ്ദേഹത്തിന്റെ കാണാതാകലില്‍ ആശങ്ക ഉളളതിനാലാണ് കൂടുതല്‍ വിവരങ്ങള്‍ പങ്ക് വെയ്ക്കാത്തതെന്നും പോലീസ് പറയുന്നു.