സ്റ്റുട്ട്ഗാര്‍ട്ട്: ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ (എംഡിറ്റി) ആഭിമുഖ്യത്തില്‍ പൊന്നോണം സെപ്റ്റംബര്‍ 15 ന് (ശനി) വിവിധ പരിപാടികളോടെ ആര്‍ഭാടരഹിതമായി സ്റ്റുട്ട്ഗാര്‍ട്ടില്‍ ആഘോഷിക്കുന്നു. ഉച്ചക്ക് 12 ന് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കും കുറിക്കുക.
പ്രളയകെടുതിയില്‍ വലയുന്ന കേരള ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു നടത്തുന്ന പരിപാടിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: ജോസഫ് വെള്ളാപ്പള്ളില്‍(പ്രസിഡന്റ്) 07231766870,തെരേസാ പനയ്ക്കല്‍ (കോ ഓര്‍ഡിനേറ്റര്‍) 0721 6647193, റ്റാനിയ ചാക്കോ(സെക്രട്ടറി) 07031 4355600.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍