റിയാദ് നാടകവേദിയുടെ സജീവ പ്രവര്‍ത്തകനും, സമിതിയുടെനാടകമായിരുന്ന കുഞ്ഞാലിമരക്കാരിലെ പ്രധാനപ്പെട്ട ഒരു കഥാ പത്രം ചെയ്ത (കുഞ്ഞാലി മരക്കാരുടെ അമ്മാവന്) റിയാദിലെ വ്യവസായ പ്രമുഖനുമായിരുന്ന ശ്രീ.അബ്ദുള്‍ ഗഫൂര്‍ എന്ന സംസം ഗഫൂര്‍ നാട്ടില്‍ നിര്യാതനായി.
തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ അദ്ദേഹം 2 വര്‍ഷത്തിലേറെയായി നാട്ടില്‍ വെച്ച് വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്നു.
35 വര്‍ഷങ്ങളായി റിയാദില്‍ വിവിധ വ്യാപാര മേഖലകളില്‍ അദ്ദേഹം സജീവമായിരുന്നു. അറക്കല്‍ ഗ്രൂപ്പിന്റെ കീഴില്‍ സന്‍സാര്‍ റസ്റ്റോറന്റ്, സംസം റസ്റ്റോറന്റ്, സംസം സ്റ്റുഡിയോ, ഓഷ്യന്‍ ഗേറ്റ് ഹെയര്‍ ഫിക്സിങ്ങ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആദ്ദേഹത്തിന്റേതായിരുന്നു.