ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി
Published on 26 September, 2018
ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന്
കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം
ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനുള്ള അംഗികാരമാണ് ഇതെന്നും അരുണ്‍
ജയ്റ്റ്ലി മാധ്യമങ്ങളോട് പറഞ്ഞു.
ആധാറിലെ വിധി സാധാരണക്കാരെ
സഹായിക്കുന്നതിനുള്ളതാണെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്
രാജ്യത്ത് വളരെ നല്ല ആശയങ്ങള്‍ കൊണ്ടുവന്നെങ്കിലും, അവര്‍ക്ക് അതുകൊണ്ട്
എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും ജയ്റ്റ്ലി പരിഹസിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല