സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയിലെ മലയാളി അസോസിയേഷന് ആയ ബേ മലയാളി ഫോമാ വെസ്റ്റേണ്‍ റീജിയനു മായി ചേര്‍ന്ന് നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് വന്‍ വിജയമായി. കാസ് കൈഡ് റിയാലിറ്റി ട്രോഫി യ്ക്കും ക്യാഷ് അവാര്‍ഡിനും വേണ്ടി നടത്തിയ ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ വിവിധ സിറ്റി യില്‍ നിന്നുള്ള പന്ത്രണ്ടിലധികം പ്രമുഖ ടീമുകള്‍ മത്സരത്തിനെത്തി .
ഒക്ടോബര്‍ 6, 7 , 13, 14 തിയ്യതികളില്‍ ഫ്രീ മോണ്ട് ലോസ് കാരി റ്റോസ് ഗ്രൗണ്ടില്‍ മത്സരം സംഘടിപ്പിച്ചു . കാസ് കൈഡ് റിയാലിറ്റി ആയിരുന്നു മുഖ്യ സ്പോണ്സര്
ഒക്ടോബര്‍ പതിനാലിന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഓലമടല് സ്ട്രൈക്കേഴ്സ് ഒന്നാം സ്ഥാനവും ഓര്‍ത്തോ ബ്രദേഴ്സ് രണ്ടാമത്തെ സ്ഥാനവും കോട്ടയം ബ്രദേഴ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി . തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍
സാന്‍ ഫ്രാന്‍സിസ്കോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് ചര്‍ച്ച് വികാരി റെവ ഫാദര്‍ തോമസ് മത്തായി വിശിഷ്ടാതിഥി യായിരുന്നു .
ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ് കാസ് കൈഡ് റിയാലിറ്റി സി ഇ ഒ മനോജ് തോമസ് എന്നിവര്‍ സന്നിഹിതരായി രുന്നു
ബേ മലയാളി ഭാര വാഹി കളായ ലെബോണ്‍ മാത്യു, ജഫ്റി ജോര്‍ജ് , ജോണ്‍ കൊടിയന്‍ , ജീന്‍ ജോര്‍ജ്ജ് , വിജു വര്‍ഗ്ഗീസ്, നൗഫല്‍ കപ്പാച്ചലി , അനുപ് നായര്‍ എന്നിവര്‍ ടൂര്‍ണമെന്റ് നു നേതൃത്വം നല്കി.
ഫോമ വൈസ് പ്രസിഡണ്ട് വിന്‍സെന്റ് ബോസ് മാത്യു , ഫോമാ ആര് വി പി ജോസഫ് ഔസോ , വനിത പ്രതിനിധി ഡോക്ടര്‍ സിന്ധു പിള്ള നാഷണല്‍ കമ്മിറ്റി മെമ്പര്‍ മാരായ സിജില്‍ പാലക്കലോടി , ജോസ് വടകര , എന്നിവര്‍ പരിപാടികള്‍ക്ക് പിന്തുണ നല്കി
ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍ , സെക്രട്ടറി ജോസ് എബ്രഹാം , ട്രെഷറര്‍ ഷിനു ജോസഫ് എന്നിവര്‍ വെസ്റ്റേണ്‍ റീജിയന് അഭിനന്ദനങ്ങള്‍ അറിയിച്ചു . ഫോമയുടെ നേതൃത്വത്തില്‍ മറ്റു റീജിയനുകളിലും ഇത്തരം വോളി ബോള്‍, ക്രിക്കറ്റ്, ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു .