സാന്‍ഫ്രാന്‍സിസ്‌കോ: അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഹൂസ്റ്റണില്‍ നടത്തുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ രജിസ്ട്രേഷന്‍ കിക്കോഫ് നടത്തി. നിരവധി കുടുംബങ്ങള്‍ തദവസരത്തില്‍ കണ്‍വന്‍ഷനു രജിസ്റ്റര്‍ ചെയ്തു. ഇതോടനുബന്ധിച്ചു ചേര്‍ന്ന ചടങ്ങ് കണ്‍വന്‍ഷന്‍ കണ്‍വീനറും, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ പള്ളി വികാരിയുമായി ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജോര്‍ജ് എട്ടുപറയില്‍ സ്വാഗതം ആശംസിച്ചു.
അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ കൂട്ടായ്മ വളര്‍ത്തുന്നതിന് കണ്‍വന്‍ഷന്‍ ഏറെ സഹായകമാകുമെന്നു പറഞ്ഞ ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍, കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. ആദ്യ റാഫിള്‍ ടിക്കറ്റ് പോള്‍ സിറിയക് അക്കരക്കളത്തിനു നല്‍കി ഉദ്ഘാടനം ചെയ്തു. ബിജു ആന്‍ഡ് ബെറ്റി ചിറകുഴിയില്‍, സജി ആന്‍ഡ് പ്രീതി കുരിശുംമൂട്ടില്‍, ബിജു ആന്‍ഡ് സോണിയ ഞാറക്കുളം എന്നിവര്‍ സ്പോണ്‍സര്‍മാരായി. ട്രസ്റ്റി ജോണ്‍ പോള്‍ വര്‍ക്കി നന്ദി പറഞ്ഞു.
ഇടവകയില്‍ നിന്ന് മികച്ച സഹകരണമാണ് ലഭിച്ചതെന്ന് ഹൂസ്റ്റണില്‍ നിന്നെത്തിയ കണ്‍വന്‍ഷന്‍ സംഘാടകര്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ ഇടവക കോ ഓര്‍ഡിനേറ്റര്‍മാരായ ലെബോന്‍ മാത്യു, പ്രീതി തോമസ്, ജോണ്‍ പോള്‍ വര്‍ക്കി, ലിസ സ്‌കറിയ, ട്രസ്റ്റിമാരായ പോള്‍സണ്‍ പുത്തൂര്‍, ബിജു അഗസ്റ്റിന്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയതായി മീഡിയാ ചെയര്‍ സണ്ണി ടോം അറിയിച്ചു.