തിരു: വിദേശത്ത് മരിക്കുന്ന കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക ഏറ്റെടുക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.
പ്രവാസി സംരംഭകര്‍ക്ക് പലിശ സബ്സിഡിയില്‍ 15 കോടി രൂപ വായ്പ നല്‍കും. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് സാന്ത്വനം പദ്ധതി. 25 കോടി രൂപ ഇതിനായി വകയിരുത്തി.