ലക്നോ: ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിലേക്ക് കോണ്‍ഗ്രസ് അടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. മുസ്ലിംങ്ങള്‍ക്കും പശുവിനെ കൊല്ലുന്നവര്ക്കുമെതിരായി ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കുന്ന ബിജെപിയെ പോലെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരെന്നു മായവതി പറഞ്ഞു. ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തമ്മില്‍ എന്താണ് വ്യത്യാസമെന്നും മായാവതി ചോദിച്ചു.
രാജ്യദ്രോഹകുറ്റം ആരോപിച്ച് ബിജെപിയുടെ യുപി സര്‍ക്കാര്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ 14 വിദ്യാര്‍ഥികളെ പിടികൂടി. മധ്യപ്രദേശില്‍ പശുവിനെ കൊന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. രണ്ടും ഭരണകൂട ഭീകരതയ്ക്കു ഉദാഹരണവും അപലപനീയവുമാണെന്നും മായാവതി പറഞ്ഞു. ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അവര്‍ പറഞ്ഞു.