ദുബൈ: ദുബൈ ദാറുഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ദുബൈ ഘടകം സംഘടിപ്പിക്കുന്ന സൈനല്ു ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് അനുസ്മരണ സംഗമം മാര്‍ച്ച് 1 ന് വെള്ളിയാഴ്ച അബറാഹയിലെ ഉവൈസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 6 മണിയോടെ ആരംഭിക്കുന്ന സംഗമം ദ ുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ ഉസ്താദ് അബ്ദുസലാം ബാഖവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന കര്‍മ്മ ശാസ്ത്ര പഠന ക്ലാസിനും സൈനുല്‍ ഉലമ അനുസ്മരണ പ്രഭാഷണത്തിനും പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ലക്ചററുമായ മുസ്ഥഫ ഹുദവി അരൂര്‍ നേതൃത്വം നല്‍കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും .