റിയാദ്: നവോദയകയുടെ പ്രളയ ദുരിതാശ്വാസ നിധിയുടെ രണ്ടാംഘട്ട തുക മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ നവോദയ പ്രഥമ സെക്രട്ടറി ഉദയഭാനുവില്‍ നിന്നും മുഖ്യമന്ത്രി തുക ഏറ്റുവാങ്ങി.
ചടങ്ങില്‍ നവോദയ ഭാരവാഹികളായ സുരേഷ്, ഫിറോസ്, അനില്‍ പിരപ്പന്‍കോട്, ഹക്കീം എന്നിവരും പങ്കെടുത്തു. ആദ്യഘട്ട സഹായം റിയാദിലെ പ്രവാസി സംഘടനകളുടെ പൊതുവേദിയായ എന്‍ആര്‍കെ വഴി നല്‍കിയിരുന്നു. അതിനുപുറമെ വസ്ത്രങ്ങളും പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി നവോദയ നാട്ടിലെത്തിച്ചിരുന്നു.
റിപ്പോര്‍ട്ട്: കുമ്മിള്‍ സുധീര്‍