കലാഭവന്‍ മണിയെന്ന പ്രിയ താരത്തെ ഇഷ്ടപ്പെടാത്ത മലയാളികള്‍ വിരളമാണ്. അദ്ദേഹത്തിന്റെ വിയോഗം ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞിരുന്നത്. സാധാരണക്കാരനെ പോലെ ജീവിച്ച താരത്തിന്റെ ജീവിതം എല്ലാവര്‍ക്കുമൊരു പ്രചോദനം തന്നെയായിരുന്നു..കലാഭവന്‍ മണി നമ്മെ വിട്ടുപിരിഞ്ഞ് മൂന്ന് വര്‍ഷമായത് കഴിഞ്ഞ ദിവസമായിരുന്നു. 2016 മാര്‍ച്ച് ആറിന് കരള്‍ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയിരുന്നത്.
സഹപ്രവര്‍ത്തകരും ആരാധകരും ഒന്നടങ്കം പ്രിയ താരത്തിന് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. അത്രയ്ക്കു പ്രിയപ്പെട്ട മണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എല്ലാവരും എത്തിയിരുന്നത്. കൂട്ടത്തില്‍ കലാഭവന്‍ മണിയുടെ ആരാധിക ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലായി മാറിയിരുന്നു. നടന് ഒരായുസിന്റെ അധ്വാനം കൊണ്ട് വാങ്ങിയ വണ്ടികള്‍ നശിച്ചുപോകുന്നതിലെ സങ്കടം പങ്കുവെച്ചുകൊണ്ടായിരുന്നു ഫാത്തിമ ഡിയാന എന്ന ആരാധിക എത്തിയിരുന്നത്.