ലണ്ടന്‍: നോര്‍ത്താംപ്ടണ്‍ കേന്ദ്രമായി സീറോ മലങ്കര കത്തോലിക്കാ സഭ പുതിയ മിഷന് ആരംഭിച്ചു. നിത്യസഹായ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പുതിയ മിഷന് കേന്ദ്രം സഭയുടെ യുകെയിലെ പതിനാറാമത്തെ മിഷന് സെന്ററാണ്. പുതിയ മിഷന് കേന്ദ്രത്തിന്റെ ആരംഭിച്ച കുറിച്ചുകൊണ്ടു നടന്ന വിശുദ്ധ കുര്‍ബാനക്ക് സഭയുടെ യുകെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ കാര്‍മികത്വം വഹിച്ചു.
സഭയുടെ തലവനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെയും അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്തായുടെയും അനുമതിയോടെ തുടക്കം കുറിച്ചിരിക്കുന്ന പുതിയ മിഷനില്‍ നോര്ത്താംപ്ടണിലേയും സമീപ പ്രദേശങ്ങളിലേയും മലങ്കര കത്തോലിക്കാ വിശ്വാസികളാണുള്ളത്.
എല്ലാ മാസവും നാലാമത്തെ ഞായറാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3.30 നാണ് ഇവിടെ വിശുദ്ധകുര്‍ബാനയും മറ്റു പ്രാര്‍ഥന ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്. നോര്‍ത്താംപ്ടണിലെ എല്‍വിസ് വേയിലുള്ള നിത്യസഹായ മാതാ ദേവാലയത്തിലാണ് തിരുക്കര്‍മങ്ങള്‍ നടക്കുക. പുതിയ മിഷന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ജോണ്സണ്, മോനി എന്നിവരെ തെരഞ്ഞെടുത്തു.
വിവരങ്ങള്‍ക്ക്: ജോണ്സണ് 07846813781, മോനി 07701310736.