ദില്ലി: ഫിഫ എക്സിക്യുട്ടീവ് സമിതിയില്‍ ഇടം ലഭിക്കുന്ന
ആദ്യ ഇന്ത്യക്കാരന് എന്ന ബഹുമതി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ്
പ്രഫുല്‍ പട്ടേല്‍ സ്വന്തമാക്കി.
ക്വാലാലംപുരില്‍ നടന്ന 29ാമത് ഏഷ്യന്‍
ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. ഏഷ്യന്‍ ഫുട്ബോള്‍
കോണ്‍ഫെഡറേഷന്‍സ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രഫുല്‍ പട്ടേല്‍ ഈ സ്ഥാനത്തേക്ക്
തെരഞ്ഞെടുക്കപ്പെട്ടത്.
വോട്ടിങ് അവകാശമുള്ള 46 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ
വോട്ടെടുപ്പില്‍ പ്രഫുല്‍ പട്ടേല്‍ 38 വോട്ടുകള്‍ നേടി. 2019 മുതല്‍ 2023 വരെയാണ്
കാലാവധി.