ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബ്ലാക്ക്റോക്ക് സെന്റ് ജോസഫ് കുര്‍ബാന സെന്ററില്‍ സഹരക്ഷകയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മേയ് മാസ വണക്കവും, വി, ഗീവര്‍ഗീസ് സഹദായുടെ തിരുനാളും, ഇടവക ദിനവും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സംയുക്തമായി മേയ് 6 നു നടത്തപ്പെടുന്നു. തിങ്കളാഴ്ച വൈകിട്ട് നാലിനു ബ്ലാക്ക്റോക്ക് ഗാര്ഡിയന് ഏയ്ഞ്ചല്‍ ദേവാലയത്തില്‍ വച്ചു നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികനായിരിക്കും.
തിരുനാളിനോടനുബന്ധിച്ചു പ്രസുദേന്തി വാഴ്ചയും, ലദീഞ്ഞും, മേരി, ജോര്‍ജ്, ഗീവര്‍ഗ്ഗീസ്, വര്‍ഗീസ് നാമധാരികളെ സമര്‍പ്പിച്ച് പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കുന്നതാണ്.
ബ്ലാക്ക്റോക്ക് സീറോ മലബാര്‍ കമ്യൂണിറ്റിയിലെ ആരോണ്‍ ബിനു, ഡാനിയേല്‍ സുനില്‍, ഡെവിന് കെ. ജോജൊ, ജോവാന് ജോസ്, ജോഹാന ജെല്‍സന്‍, ലിയോണ ജിജു. ഒലിവര്‍ ലിന് മോന്, ഒലീവിയ ലിന് മോന് എന്നീ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തുന്നു. ഗാര്ഡിയന് ഏയ്ഞ്ചല്‍ ദേവാലയത്തിലെ തിരുകര്‍മ്മങ്ങളെ തുടര്‍ന്നു സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടക്കുന്ന സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കുന്നു. തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാനും ഏവരേയും ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.
റിപ്പോര്‍ട്ട്: ജെയ്സണ്‍ ജോസഫ്