സ്റ്റോക്പോര്‍ട്ട്: സ്റ്റോക്പോര്‍ട്ടിലെ മലയാളി കൂട്ടായ്മ നിലവില്‍ വന്നു. ഏപ്രില്‍ 27ന്
ഹേസല്‍ ഗ്രൂവ് സെന്റ് പീറ്റേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്റ്റോക്പോര്‍ട്ട് മേയര്‍ വാള്‍ട്ടര്‍ ബ്രെറ്റ് അസോസിയേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മിസിസ് മൗറീന്‍ ബ്രെറ്റ് സംബന്ധിച്ചു.
ങഅട ജനറല്‍ സെക്രട്ടറി സൈബിന് തോമസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് ഷൈജു തോമസ് അധ്യക്ഷത വഹിച്ചു. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന് വൈസ് പ്രസിഡന്റ്. കെ.ഡി. ഷാജിമോന്‍, എം.എം.എ പ്രസിഡന്റ്. അനീഷ് കുര്യന്, ജനറല്‍ സെക്രട്ടറി അരുണ്‍ ചന്ദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് ജോസ് ജോസഫ് നന്ദി പറഞ്ഞു.
തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. യുകെയിലെ അനുഗ്രഹീത ഗായകന് റെക്സ് ജോസും ടീമും അവതരിപ്പിച്ച സംഗീത വിരുന്നും ചടങ്ങിനെ അവിസ്മരണീയമാക്കി. ലോഗോ ഡിസൈന്‍ ചെയ്യാനായി സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ജോമാക്സ് മനോജ് സ്പോണ്സര് ചെയ്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജോയിന്റ് സെക്രട്ടറി മിലി ഐപ്പച്ചന്‍ , ട്രഷറര്‍ ഹരീഷ് നായര്‍ , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബെന്‍സി ഗോപുരന്‍, ജിജിത് പാപ്പച്ചന്, ജോയ് സിമെത്തി, മനോജ് ജോണ്‍, രഘു മോഹന്‍, റോയ് മാത്യു, സവിത രമേശ്, സെബിന് തെക്കേക്കര, ശ്രീരാജ് രവികുമാര്‍, വര്‍ഗീസ് പൗലോസ്, ജോണ്‍ ജോജി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വിവരങ്ങള്‍ക്ക് : 07751 485074
റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്