തൃശൂര്‍ പൂരത്തിന് ആന ഇടഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണം: ആന ഉടമകള്‍ക്കെതിരെ മന്ത്രി സുനില്‍ കുമാര്‍
Published on 09 May, 2019
തൃശൂര്‍: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്
ഇടഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരം പറയേണ്ടിവരുമെന്ന് മന്ത്രി വി.എസ്
സുനില്‍ കുമാര്‍. സര്‍ക്കാര്‍ വിലക്കിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറിന്
നിര്‍ബന്ധബുദ്ധിയില്ലെന്നും മന്ത്രി പറഞ്ഞു.
`തെച്ചിക്കോട്ട് കാവ്
രാമചന്ദ്രന് എന്നു പറയുന്ന ആനയോട് യാതൊരു വിരോധവും സര്‍ക്കാറിനില്ല. അത് രണ്ടാളെ
കൊന്നു എന്നു പറഞ്ഞിട്ട് റിപ്പോര്‍ട്ടു കൊടുത്തത് ഈ പറയുന്ന കമ്മിറ്റിക്കാര്
തന്നെയാണ്. ഈ ആനയെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കണമെന്ന് മാത്രമേ വനംവകുപ്പ്
പറഞ്ഞിട്ടുള്ളൂ. ' മന്ത്രി വിശദീകരിച്ചു.
`തൃശൂര്‍ പൂരത്തിന് ആന ഇടഞ്ഞാല്‍
ആരാണ് ഉത്തരവാദിത്തം പറയേണ്ടി വരിക? ആ ആളുകള്‍ തന്നെയായിരിക്കും ഈ കാര്യത്തിനും
ഉത്തരവാദിത്തം പറയേണ്ടത്. ഇതിനുവേണ്ടി പ്രത്യേകം ഉത്തരവാദിത്തമില്ല. തൃശൂര്‍
പൂരത്തിന് 90 ആനകള്‍ വരുന്നുണ്ട്. ഈ ആനകളില്‍ ഏതെങ്കിലും ഇടഞ്ഞാല്‍ ആരാണ്
ഉത്തരവാദിത്തം പറയുക. അവര്‍ തന്നെ ഇതിന്റെ ഉത്തരവാദിത്തം പറയും.' മന്ത്രി
വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല