വിക്ടോറിയ: മുഹമ്മദ് റാഫി അനുസ്മരണാര്ഥം സൂര്യ കൃഷ്ണമൂര്‍ത്തി ഒരുക്കുന്ന സ്റ്റേജ് ഷോ പ്രണാമം 2 നാല് സ്റ്റേജുകളിലായി പ്രോഗ്രാം നടക്കും. മേയ് 25ന് (വെള്ളി) പെര്‍ത്തിലും 26ന് (ശനി) വൈകുന്നേരം ആറിന് മെല്‍ബണിലും 27ന് (ഞായര്‍) 7.30ന് അഡ്ലൈയ്ഡിലും ജൂണ്‍ ഒന്നിന് (വെള്ളി) 7.30ന് സിഡ്നിയിലും ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന്റെ ചടുലമായ നൃത്തനൃത്തങ്ങള്‍ അരങ്ങേറും.
ഇന്ത്യയില്‍ നിന്നെത്തുന്ന കലാകാരന്മാരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഒരു സ്വരരാഗ സന്ധ്യയുടെ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിക്കുന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെ പ്രണാമം 2 മെല്‍ബണില്‍ നടത്തുന്നത് പുലരി വിക്ടോറിയായും സ്കന്ദമാതാ ഡാന്‍സ് സ്കൂളുമാണ്.
26ന് റോവില്ലെ സെക്കന്‍ഡറി കോളജില്‍ പ്രണാമം 2 അരങ്ങേറും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0450745478, 0423419523, 0421125239, 0411811093.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്