തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ യുഡിഎഫിനെ പിന്തുണച്ചെന്നും ഇരുപത് സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇരുപത് മണ്ഡലങ്ങളിലും പഴുതളടച്ച മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കാനായത്. ഇത്തവണ മുന്‍പെങ്ങുമില്ലാത്ത വിധം അസാധാരണമായ ഐക്യമാണ് യുഡിഎഫില്‍ ഉണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങള്‍ അവശതകളെല്ലാം മറന്ന് അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ബൂത്തിലെത്തി. ന്യൂനപക്ഷങ്ങളുടെ ഐക്യദാര്‍ഢ്യം കോണ്‍ഗ്രസിന് അനുകൂലമാണ്.
പരമ്ബരാഗത വോട്ടുകള്‍ക്കപ്പുറം ചില സാമൂദായിക വോട്ടുകളും യുഡിഎഫിന് അനകൂലമായി വന്നു. യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങി സമസ്ത മേഖലയിലും കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെതിരെയും പിണറായി സര്‍ക്കാരിനെതിരെയും ഉയര്‍ന്ന വിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു
ഇത്തവണ ദേശീയ രാഷ്ട്രീയ കേന്ദ്രത്തിന്റെ ശ്രദ്ധാകേന്ദ്രം രാഹുല്‍ ഗാന്ധിയാണ്. കേരളത്തില്മത്സരിക്കുന്നു എന്ന തീരുമാനം വന്നപ്പോള്‍തന്നെ ജനവികാരം യുഡിഎഫിന് അനുകൂലമായി. നാലഞ്ച് മണ്ഡലങ്ങളില്‍ അനായാസമായി വിജയിക്കാന്‍ കഴിയും. മറ്റിടങ്ങളില്‍ ശക്തമായ മത്സരമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.