തൃശൂര്‍ : കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ തയ്യാറാക്കി കേസില്‍ വൈദികനെ അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസ് സംഘത്തെ വിശ്വാസികള്‍ തടഞ്ഞു. കൊരട്ടി സെന്റ് ജോസഫ് സാന്‍ജോ നഗര്‍ ദേവാലയത്തിലെ ഇടവക വികാരിയായ ഫാദര്‍ ആന്റണി കല്ലുകാരനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം എത്തിയപ്പോഴാണ് വിശ്വാസികളുടെ പ്രതിഷേധം നടന്നത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യാതെ പോലീസ് മടങ്ങി. അന്വേഷണവുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘം വികാരിയെ കസ്റ്റഡിയില്‍ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആരോപണവിധേയനായ വികാരി മാര്‍ ആലഞ്ചേരിയുടെ മുന്‍ ഓഫീസ് അസിസ്റ്റന്റ് കൂടിയാണ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു വിശ്വാസസമൂഹം തന്നെ വൈദികനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം എത്തുന്നത് എന്ന് അറിഞ്ഞു പള്ളിയിലെത്തി. വരും ദിവസങ്ങളില്‍ തുടര്‍ നടപടികളുമായി അന്വേഷണ സംഘം മുന്നോട്ട് പോവുക തന്നെയാണ് ലഭിക്കുന്ന വിവരം.