അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംനി അസോസിയേഷന് അബുദാബി ചാപ്റ്ററിന്റെ 2019 2020 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ത്തോമ്മ ഇടവക വികാരി റവ . ബാബു പി കുലത്താക്കല്‍ നിര്‍വഹിച്ചു. അലുംനി പ്രസിഡന്റ് ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സഹവികാരി റവ .ബിജു സി.പി. , വൈസ് പ്രസിഡന്റ് അനില്‍ പി. മാത്യു , ട്രഷറര്‍ ജെറീഷ് ടി. ജോയ് , വി.ജെ. തോമസ്, തോമസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു .
പത്തനംതിട്ട ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നടത്തിയ മോക്ക് പാര്‍ലമെന്റ് ഇലക്ഷന് ചര്‍ച്ചയില്‍ എബി ഫിലിപ്പ്, മാത്യു കെ.എ. , മറിയാമ്മ എബ്രഹാം, മാത്യു മണലൂര്‍ എന്നിവര്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രതിനിധീകരിച്ച് മത്സരിച്ച എബി തോമസിന് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചു . തെരഞ്ഞെടുപ്പ് ഫലപ്രവചനമത്സരത്തില് സുബി തോമസ് വിജയിയായി .
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള