കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജോസ് കെ മാണിയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും അതിന്റെ ഭാഗമായാണ് യു.ഡി.എഫ്. മുന്‍കൈയെടുത്ത് തിങ്കളാഴ്ച ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
അതേസമയം, തന്നെ ആരും ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. എന്നാല്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്നും സമവായമുണ്ടാക്കാനാണ് തങ്ങള്‍ക്കും താത്പര്യമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.