നിപ ബാധിതന് സുഖം പ്രാപിക്കുന്നു;ഇനി നിരീക്ഷണ പട്ടികയില്‍ ഉളളത് 16 പേര് മാത്രം
Published on 23 June, 2019
കൊച്ചി: നിപ വൈറസ് ബാധിച്ച് ചികില്‍സയിലിരിക്കുന്ന എറണാകുളം പറവൂര്‍ വടക്കേക്കര സ്വദേശിയായ യുവാവ് സുഖം പ്രാപിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറഇയിച്ചു.യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ചികില്‍സ പുരോഗിച്ചുവരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.രോഗിയുമായി സമ്ബര്‍ക്കം ഉണ്ടായ 330 പേരുടെ പട്ടികയില്‍ ഇനി 16 പേര് മാത്രമാണ് ബാക്കിയുള്ളത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് സമ്ബര്‍ക്ക പട്ടികയില്‍ നിന്ന് 14 പേരെക്കൂടി ഒഴിവാക്കി. ഇവരില്‍ 12 പേര് എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ്. തൃശ്ശൂര്‍ - ഒന്ന്,കൊല്ലം-ഒന്നിങ്ങനെയാണ് ഇന്ന് ഒഴിവാക്കിയവര്‍.ഇതോടെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയവരുടെ എണ്ണം 314 ആയി.ബാക്കിയുള്ളവര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിപയുടെ ഭാഗമായി കളമശേരിയിലെ എറണാകുളം മെഡിക്കല്‍ കോളജില്‍ ആരംഭിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ നിലവില്‍ ആരും നിരീക്ഷണത്തില്‍ ഇല്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.നിപ സംബന്ധിച്ച സംശയനിവാരണത്തിനായി 0484 2368802 എന്ന നമ്ബറിലേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെവിളിക്കാവുന്നതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല