കേരള കോണ്‍ഗ്രസിലെ പോരില്‍ യുഡിഎഫിന്റെ സമവായ സാധ്യത പി ജെ ജോസഫ്
തള്ളി. ജോസ് കെ മാണി ചെയര്‍മാനായി തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും
തയ്യാറല്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി.
ചെയര്മാന് സ്ഥാനത്തില്‍
വിട്ടുവീഴ്ചയില്ലെങ്കില്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ജോസ് കെ മാണിക്ക്
മനംമാറ്റം ഉണ്ടായാല്‍ ചര്‍ച്ചയെക്കുറിച്ച് ആലോചിക്കാമെന്നും ജോസഫ്
കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും
പി ജെ ജോസഫ് വിശദമാക്കി.
ജോസ് കെ മാണി പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലടി
തുടരുന്നത് യു ഡി എഫില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടതോടെയാണ് അനുരഞ്ജന
ശ്രമങ്ങള്‍ ആരംഭിച്ചത്.