കേരള കോണ്‍ഗ്രസ് -എമ്മിലെ പ്രതിസന്ധി ഒഴിവാകണമെങ്കില്‍ ചെയര്മാന് സ്ഥാനത്തിെന്റ കാര്യത്തില്‍ ജോസ് കെ. മാണിക്ക് മനംമാറ്റമുണ്ടാകണമെന്ന് പി.ജെ ജോസഫ്. ചെയര്‍മാനായി ജോസിനെ തെരഞ്ഞെടുത്തത് ശരിയായ രീതിയിലല്ലായിരുന്നു. അതിനാലാണ് കോടതി ഇടപെട്ടതെന്നും ജോസഫ് പ്രതികരിച്ചു.
ജോസ് കെ. മാണിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ്-എമ്മിലെ ഇരുവിഭാഗവും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസില്‍ സമവായസാധ്യതകള്‍ അടക്കരുതെന്നും യു.ഡി.എഫ് നേതൃത്വം നിര്‍ദശിച്ചു. എന്നാല്‍ ചെയര്മാന് സ്ഥാനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ സമവായത്തിനില്ലെന്ന നിലപാടാണ് പി.ജെ ജോസഫിേന്റത്.