തിരുവനന്തപുരം : ബി.ജെ.പി അധികാരത്തിലെത്തുമ്ബോള്‍
ആവിഷ്കാര സ്വാതന്ത്ര്യം അപകടത്തിലാകുകയാണെന്ന് സംവിധായകന് ആനന്ദ് പട്
വര്ധന്. സിനിമ നിര്‍മ്മിക്കുന്നതിലും കൂടുതല്‍ സമയം താന്‍ കോടതികള്‍
കയറിയിറങ്ങുകയാണെന്നും കോടതിയെ വിവാഹം കഴിച്ച അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം
പറഞ്ഞു.
രാജ്യാന്തര ഡോകുമെന്ററി ഹ്രസ്വചലച്ചിത്ര മേളയില്‍ തന്റെ
ഡോക്യൂമെന്ററി 'വിവേകി'ന്റെ പ്രദര്‍ശനത്തിന് ശേഷമുള്ള ചോദ്യോത്തര വേളയില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കുകള്‍ മറികടന്നെത്തിയ ഡോക്യുമെന്ററിക്ക്
മേളയില്‍ ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
നിറ കൈയ്യടികളോടെയാണ് കൈരളി തീയേറ്ററില്‍
പ്രേക്ഷകര്‍ ചിത്രത്തെ വരവേറ്റത്.
തന്റെ മുന്‍ ചിത്രങ്ങളുടെ
പ്രദര്‍ശനാനുമതിക്ക് ഒറ്റക്കാണ് പോരാടിയതെന്നും വിവേക് പ്രദര്‍ശിപ്പിക്കാന്‍
തന്നോടൊപ്പം നിന്ന് പോരാടിയ ചലച്ചിത്ര അക്കാദമിക്ക് നന്ദി അറിയിക്കുന്നു എന്നും
അദ്ദേഹം പറഞ്ഞു.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്ന ഡോക്യുമെന്ററി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന്
ഇന്നലെയാണ് കേരള ഹൈക്കോടതി അനുമതി നല്‍കിയത്. പട്വര്‍ധനും ചലച്ചിത്ര അക്കാദമിയും
സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഉത്തരവ്.