ദുബായ്: പ്രവാസലോകത്തെ ഫുഡ്ബോള്‍ പ്രേമികള്‍ക്ക് ഗ്രഹാതുരമായ ഫുഡ്ബാള്‍ വിരുന്നൊരുകി ബിന്‍ മൂസ ഗ്രൂപ്പ് യു.എ.ഇ സംഘടിപ്പിച്ച രണ്ടാമത് ബിന്‍ മൂസ സമ്മര്‍ സോക്കര്‍ ട്ടൂര്‍ണ്ണമെന്റ് ആര്.ടി.സി ദുബൈ ജേതാക്കളായി. ഇന്ത്യയിലെ പ്രഗല്ഭരായ കളിക്കാരെ അണിനിരത്തികൊണ്ട് യു.എ.ഇ ലെ പ്രഗല്ഭരായ 24 ടീമുകള്‍ പങ്കെടുത്ത് നടന്ന ആവേഷകരമായ മല്‍സരത്തില്‍ തുല്യ ശക്തികളായ കൈരളി എഫ്.സി യും ആര്.ടി.സി ദുബായും തമ്മില്‍ നടന്ന ഒന്നാം സെമി ഫൈനലില്‍ കൈരളി എഫ്.സി യെ തകര്‍ത്ത് ആര്.ടി.സി ദുബൈ കലാശപോരാട്ടത്തിന് ഇടം നേടി. രണ്ടാം സെമി ഫൈനലില്‍ വമ്പന്മാരെ മലര്‍ത്തി അടിച്ച് വന്ന എഫ്.ജെ കരീബിയന്‍സും അബു ഹൈല്‍ യുനൈറ്റഡും മാറ്റുരച്ചപ്പോള്‍ കരുത്തരായ എഫ്.ജെ കരീബിയന്‍സിനെ മറികടന്ന് അബു ഹൈല്‍ യുനൈറ്റഡ് കലാശപോരാട്ടത്തിന് അര്‍ഹരായി.
കലാശപോരാട്ടത്തില്‍ ചടുല നീക്കങ്ങളും ബുള്ളറ്റ് ഷോട്ടുകളുമായി ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചു. തുടര്‍ന്ന് നടന്ന ടൈബ്രേകറില്‍ അബു ഹൈല്‍ യുനൈറ്റഡിന്റെ കിക്ക് നസീബ് കൈകളില്‍ ഒതുക്കി ആര്.ടി.സി ദുബൈ ചാമ്പ്യന്മാരായി. ടൂര്‍ണമെന്റ് ജേതാകള്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും അജ്മാസ് ബഷീര്‍ നല്കി. റണ്ണേര്‍സ്സ് അപ്പിനുള്ള ട്ട്രോഫി അബീര്‍ അല്‍നൂര്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ നസീഫ് നല്കി ഫസ്റ്റ് റണ്ണര്‍ അപ്പിനുള്ള ട്രോഫി മന്‍സൂര്‍ മുത്തേടത്ത് കൈമാറി.
ടൂര്‍ണമെന്റിലെ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയിഎഫ്.ജെ കരീബിയന്‍സും സെകന്റ് റണ്ണര്‍ അപ്പ് കൈരളി എഫ്.സിയും നേടി.
ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി ആര്.ടി.സി ദുബൈയുടെ ഹര്‍ഷാദും ബെസ്റ്റ് കീപര്‍ ആയി ആര്.ടി.സി ദുബൈ യുടെ നസീബും ബെസ്റ്റ് ഡിഫഡര്‍ ആയി അബു ഹൈല്‍ യുനൈറ്റഡിന്റെ സഊദും അര്‍ഹരായി. ദേര എഫ്.സി ഷഫീഖ്, ബാസിത്ത് , ഫൈസല്‍ ഷുഹൈബ്, മരക്കാര്‍ ഹാജി,മുന്‍ ഫുട്ബോള്‍ താരം ഹമീദ് എന്നിവര്‍ നേത്രത്ത്വം നല്കി.