കുവൈറ്റ് സിറ്റി : ഇന്ത്യയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനായ വി.പി ഗംഗാധരനുമായി കുവൈറ്റിലെ കാന്‍സര്‍ ബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഡോക്ടറെ കാണുവാനും സംവദിക്കാനുമുള്ള സൗകര്യം നിലാവ് കുവൈറ്റ് ഒരുക്കുന്നു. നവംബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതലാണ് ഡോക്ടറുമായി സംവേദിക്കുവാന്‍ കഴിയുക. ഡോക്ടറെ കാണേണ്ടവര്‍ തങ്ങളുടെ ചികില്‍സാ റിപ്പോര്‍ട്ടുകള്‍ കൊണ്ട് വരണം. ഡോക്ടറുമായി സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 51380113, 50246744, 94136662 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു..
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍