കുവൈത്ത്: തൃശൂര്‍ അസോസിയേഷന് ഓഫ് കുവൈറ്റ് (ട്രാസ്ക്) 13 മത് വാര്‍ഷികാഘോഷമായ മഹോത്സവം 2019 കേരളപ്പിറവിദിനമായ നവംബര്‍ 1 വെള്ളിയാഴ്ച്ച വൈകീട്ട് 3 മുതല്‍ ഖാല്‍ദിയ യൂണിവേഴ്സിറ്റി ഹാളില്‍ വച്ചു സംഘടിപ്പിക്കുന്നു.
കുവൈറ്റ് അമീറിന്റെ സഹോദരി പുത്രനും, മിനിസ്ട്രി ഓഫ് ഫോറിന് അഫയേഴ്സ് & യൂറോപ്പ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് കണ്‍സള്‍ട്ടന്റുമായ ഷെയ്ഖ് ദുവൈജ് ഖലീഫ അല്‍ സബാ മുഖ്യാഥിതിയായിരിക്കും..
പ്രശസ്ഥ ഓണ്‍കോളജിസ്റ്റും, കൊച്ചിന് കാന്‍സര്‍ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ ഡോ.വി .പി ഗംഗാധരന് അദ്ദേഹത്തിന്റെ ഭാര്യ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.കെ. ചിത്രതാര എന്നി രണ്ടു കാരുണ്യത്തിന്റെ വിരല്സ്പര്ശമേകുന്ന മഹത് വ്യകതിത്വങ്ങളെ മഹോത്സവ വേദിയില്‍ ആദരിക്കുന്നു.
വിധു പ്രതാപ്, അന്‍വര്‍ സാദത്ത്, നയന നായര്‍, സൗമ്യ റിന്േറാ, രാജേഷ് ചേര്‍ത്തല, പി.കെ സുനികുമാര്‍, രജീഷ്, കൂടാതെ നാട്ടില്‍ നിന്നുള്ള ഓര്‍ക്കസ്ട്ര ടീമും അണിനിരക്കുന്ന മ്യൂസിക്കല്‍ ഷോയും കൂടാതെ കേരളത്തിന്റെ നാടന്‍ കലകള്‍ ഉള്‍പ്പെടുത്തിയുള്ള ഘോഷയാത്രയും, നൃത്തവും, കളരിപ്പയറ്റും അരങ്ങേറും.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍