കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ കേരളപ്പിറവി ദിനം അംഗങ്ങളോടൊപ്പം വിപുലമായി ആഘോഷിച്ചു. ബൂരി അല്‍ നൈല്‍ സ്വിമ്മിങ് പൂളില്‍ വച്ച് നടത്തിയ ആഘോഷപരിപാടികള്‍ കണ്‍വീനര്‍ നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. ജോ. കണ്‍വീനര്‍ വിനു ക്രിസ്ടി നിയന്ത്രിച്ച ചടങ്ങിന് സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും ജോ. സെക്രെട്ടറി കിഷോര്‍ കുമാര്‍ നന്ദിയും അര്‍പ്പിച്ചു.
പരിപാടിക്ക് എത്തിച്ചേര്‍ന്ന എല്ലാ കുട്ടികളും കൂടി കേരളപ്പിറവിയുടെ കേക്ക് മുറിച്ചു കൊണ്ട് പരിപാടികള്‍ക്കു തുടക്കമായി. മലയാള വായന, കേട്ടെഴുത്തു, കേരളാ ക്വിസ് തുടങ്ങി കേരളത്തനിമയുള്ള മത്സരങ്ങളോടൊപ്പം ക്രിക്കറ്റ്, ഫുട്ബോള്‍, പെനാല്‍റ്റി കിക്ക് തുടങ്ങിയ കായിക ഇനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നീണ്ടു നിന്ന ആഘോഷ പരിപാടികളില്‍ കുട്ടികളും, കുടുംബങ്ങളും ആയി ഏകദേശം 130 ഓളം അംഗങ്ങള്‍ പങ്കെടുത്തു. കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രെഷറര്‍ രാജ് ഉണ്ണികൃഷ്ണന് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയ നവാസ്, സജീവ്, സന്തോഷ്, അനോജ്, ഡ്യുബെക്ക്, അനൂപ്, ബിനു, കുഞ്ഞു മുഹമ്മദ്, മനോജ് ജമാല്‍, നാരായണ്‍, വിനോദ്, രെഞ്ചു, റോജി, ഹരികുമാര്‍, അജിത് ബാബു, ബിസ്മി രാജ് , ശ്രീജ ശ്രീധരന്, മിനി മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.