ബര്‍ലിന്‍: ജര്‍മനിയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ശീതകാലം പൂര്ണതോതിലേക്കടുത്തു. പലയിടങ്ങളിലും താപനില പൂജ്യത്തിനു താഴെ പത്തു ഡിഗ്രി വരെ താഴ്ന്നു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി രാജ്യത്താകമാനം ശക്തമായ കാറ്റും അനുഭവപ്പെട്ടു. 75 മുതല്‍ 110 വരെ കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ചിലയിടങ്ങളില്‍ കാലാവസ്ഥാ വിഭാഗം ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.
രാജ്യത്തിന്റെ പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ നാലു ഡിഗ്രിയാണ് താപനില. ബര്‍ലിനിലും ബ്രമനിലും ഇത് എട്ടു ഡിഗ്രിയും ഡ്യുസല്‍ഡോര്‍ഫില്‍ ഏഴു ഡിഗ്രിയുമാണ്.
രാജ്യം ശൈത്യത്തിന്റെ പിടിയിലേയ്ക്കു നടന്നടുക്കുകയാണ്. രാത്രിയിലെ താപനില മൈനസില്‍ തന്നെയാണ്. മാദ്ധ്യാഹ്ന നേരങ്ങളിലാണ് സൂര്യനെ കണാന്‍ കഴിയുന്നത്. വൈകുന്നേരമാവുമ്പോഴേയ്ക്കും തണുപ്പും എത്തിത്തുടങ്ങും. ഇത്തവണ കടുത്ത വിന്റര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എങ്ങനെ, എത്രമാത്രം കടുത്തതാവുമെന്ന് ഇതുവരെ പ്രവചിച്ചിട്ടില്ല. ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കില്‍ ക്രിസ്മസ് തണുപ്പിലായിരിക്കും ആഘോഷിക്കുക.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍