റിയാദ്: റിയാദില്‍ മരണപ്പെട്ട തിരുവനന്തപുരം പെരുമാതുറ, വലിയവിളാകം സ്വദേശി ഷഫീക് അബ്ദുള്‍ വാഹീദിന്റെ (41) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇത്തിഹാദ് വിമാനത്തില്‍ ചൊവ്വാഴ്ച്ചയാണ് നാട്ടിലേക്കു തിരിച്ചത്.
ഹൗസ് ഡ്രൈവറായി ജോലി നോക്കിയിരുന്ന ഷെഫീക്കിനെ നവംബര്‍ 19 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അബ്ദുല്‍ വാഹിദ്, നസീമ എന്നിവര്‍ മാതാപിതാക്കളാണ്. സബിതയാണ് ഭാര്യ. മക്കള്‍: ഹാഫിസ്, അഫ്സാന് റിയാദ് നവോദയ ജീവകാരുണ്യ പ്രവര്‍ത്തകനായ സജീര്‍ ആലംകോട്, സുനീര്‍, ഷജീര്‍, സദീഖ്, അബ്ദുല്‍ ഹക്ക് എന്നിവരുടെ ശ്രമഫലമായാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച മൃതദേഹം നാട്ടിലെത്തിച്ചത്.
റിപ്പോര്‍ട്ട്: കുമിള്‍ സുധീര്‍